JHL

JHL

ഭരണകൂടങ്ങൾ കോർപ്പറേറ്റ് ദാസ്യവേല അവസാനിപ്പിക്കണം എഫ്.ഐ.ടി.യു

കാഞ്ഞങ്ങാട്: തൊഴിലാളി സമൂഹം നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ , ഭരണകൂടങ്ങളുടെ കോർപ്പറ്റേറ്റ് ചങ്ങാത്തം മൂലം ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ, തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി അതിജീവന പോരാട്ടത്തിനിറങ്ങേണ്ട സമയമാണെന്നും, രാജ്യത്തിന്റെ വികസനത്തിന് തൊഴിലാളികളുടെ വിയർപ്പ് അവഗണിക്കാൻ പറ്റുന്നതല്ലെന്നും, അതിനാൽ അവരുടെ അവകാശങ്ങൾ നിലനിർത്തുവാനും, തൊഴിൽ സ്ഥിരത ഉറപ്പു വരുത്താനും ഭരണകൂടങ്ങൾ തയ്യാറാകണമെന്നും എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് സി.എച്ച്. മുത്തലിബ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളിവിരുദ്ധ - കോർപ്പറേറ്റ് അനുകൂല നിയമങ്ങൾ പേരു മാറ്റി നടപ്പിലാക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾ തിരുത്തപെടേണ്ടതാണെന്നും, തൊഴിലാളി പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം ഇതു തിരുത്തിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നടന്ന മെയ് ദിന റാലി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ ട്രഷറർ ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടരി കെ.വി.പി.കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി
അമ്പൂഞ്ഞി തല ക്ലായ് (ബിൽഡിങ്ങ് & കൺസ്ട്രക്ഷൻ ലേ ബേർസ് യൂനിയൻ )
ടി.എം.എ. ബഷീർ അഹമ്മദ് ( ടൈലറിങ്ങ് & ഗാർമെന്റ് സ് വർക്കേഴ്സ് യൂനിയൻ )
ടി.കെ.മുഹമ്മദ് കുഞ്ഞി ( പ്രവാസി വെൽഫെയർ ഫോറം ) എന്നിവർ പ്രസംഗിച്ചു .
രാജൻ കോളം കുളം. യുസ്റ, ഏ.ജി.ജമാൽ , ബേബി രാജൻ, സാലിഖ്, സി.എച്ച്.മുഹമ്മദ് കുഞ്ഞി, എൻ.കെ.പി. ഹസ്സൻ , സലീം നവാസ്, എന്നിവർ നേതൃത്വം നൽകി
FITU ജില്ലാ ജനറൽ സെക്രട്ടരി പി.കെ.രവി . സ്വാഗതവും , സെക്രട്ടരി സിദ്ദീഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

No comments