മൊഗ്രാൽ ജീവിഎച്ച് എസ്എസ് ന് അഭിമാന താരങ്ങളായി 5 പ്രതിഭകൾ: അനുമോദനമൊരുക്കാൻ പിടിഎയും,സന്നദ്ധ സംഘടനകളും
മൊഗ്രാൽ. എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി തിളക്കത്തിൽ മൂന്നാം തവണയും മൊഗ്രാൽ ജിവിഎച്ച്എസ്എസ്.253 പേർ പരീക്ഷ എഴുതി മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചെടുക്കാൻ പ്രാപ്തരാക്കിയത് അധ്യാപകരുടെ നിശ്ചയദാർഢ്യവും, വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും, പിടിഎയുടെയും,എസ് എം സി യുടെയും, രക്ഷിതാക്കളുടെയും പിന്തുണയും കൂടിയാ യപ്പോൾ സ്കൂളിനെ ഹാട്രിക് വിജയത്തിലെത്തി ക്കാൻ സഹായകമായി.
അഞ്ചു വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മൊഗ്രാൽ സ്കൂളിന്റെ അഭിമാന പ്രതിഭകളായത്.മുഹമ്മദ് ശാമിൽ,ഫാത്തിമ മൈഷാന,ആയിഷത്ത് ഫിൽസ,മറിയം ഷമ, ഫാത്തിമ ഇസ്സത്ത് എന്നീ വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.17 വിദ്യാർഥികൾക്ക് ഒന്നോ,രണ്ടോ വിഷയത്തിൽ നേരിയ വ്യത്യാസത്തിലാണ് എ പ്ലസ് നഷ്ടപ്പെട്ടത്.
സ്കൂളിന് തിളക്കമാർന്ന റിസൾട്ട് സമ്മാനിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദന ചടങ്ങുകൾ ഒരുക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ പിടിഎ-എസ്എംസി കമ്മിറ്റികളും,നാട്ടിലെ സാമൂഹിക- സാംസ്കാരിക-സന്നദ്ധ സംഘടനകളും.എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഇതിനകം തന്നെ പിടിഎ-എസ്എംസി കമ്മിറ്റി ഭാരവാഹികളും,മൊഗ്രാൽ ദേശീയവേദി ഭാരവാഹികളും വിദ്യാർത്ഥികളുടെ വീട്ടിലെത്തി മധുരം വിതരണം ചെയ്തു അനുമോദിച്ചിരുന്നു.ഇതിന് പിറകെയാണ് അനുമോദന ചടങ്ങുകൾ ഒരുക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.

Post a Comment