JHL

JHL

കുമ്പള ടോൾ ബൂത്ത്; ഹൈക്കോടതിയില്‍ നിന്ന് താത്കാലിക സ്റ്റേ

കുമ്പള : കുമ്പള ടോൾ ബൂത്തിന്‌ ഹൈക്കോടതിയില്‍ നിന്ന് താത്കാലിക സ്റ്റേ. ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി ചെയർമാനും സ്ഥലം എം എൽ എയുമായ എ കെ എം അഷ്‌റഫിന്റെ നിർദ്ദേശപ്രകാരം  കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ   അഷ്‌റഫ്‌ കർളെ ഹൈക്കോടതിയിൽ പ്രമുഖ നിയമസ്ഥാപനമായ സജൽ ഇബ്രാഹിം അസോസിയേറ്റസ്   അഭിഭാഷകൻ അഡ്വ:സജൽ മുഖേന നൽകിയ   ഹരജിയിലാണ് താൽക്കാലിക വിധി വന്നത്.
നിലവിൽ തലപ്പാടിയിൽ ടോൾ പ്ലാസ ഉണ്ടെന്നിരിക്കെ 20കിലോമീറ്റർ മാത്രം ദൂരയളവിൽ കുമ്പളയിൽ കൂടി ടോൾ പ്ലാസ സ്ഥാപിക്കുന്നത് 1964 ലെ നാഷണൽ ഹൈവേസ് റൂളിന്റെ ചട്ട ലംഘനമാണ് ഇതെന്നും,ചെറിയ ദൂരത്തിൽ രണ്ട് ടോൾഗേറ്റ് വരുന്നത് മൂലം സാധാരണക്കാരായ യാത്രക്കാർക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഹൈക്കോടതിയുടെ മുൻപിൽ വിശദമായി വിശദീകരിച്ചതിന് പിന്നാലെയാണ് മാസങ്ങളായി നീണ്ടുനിന്ന ജനകീയ പ്രശ്നത്തിന് താൽകാലിക പരിഹാരമായത്.
കുമ്പളയിൽ  ടോൾ ഗേറ്റ് പണിയുന്നതിനെതിരെ  എംപിയും അഞ്ചു എംഎൽഎമാരുമടങ്ങിയ ജനപ്രതിനിധികളും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരും ഒറ്റക്കെട്ടായി സമരരംഗത്ത് ഇറങ്ങുകയും ജില്ലാ വികസന സമിതിയിൽ ഐക്യഖണ്ഡേന പ്രമേയം അവതരിപ്പിച്ചിട്ടും എംപിയടക്കമുള്ള ജനപ്രതിനിധികൾ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിധിൻ ഘട്ഗരിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും  ടോൾ ഗേറ്റ് നിർമ്മാണവുമായി ദേശീയപാത അതോറിറ്റി മുന്നോട്ട് പോയതോടെയാണ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത് എന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ എ കെ എം അഷ്‌റഫ് എം എൽ എ പറഞ്ഞു.



No comments