JHL

JHL

ടോൾ ബൂത്ത് നിർമാണത്തിനെതിരേ പ്രതിഷേധം ശക്തം; ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കുമ്പള.ദേശീയ പാത നിർമാണത്തിൻ്റെ ഭാഗമായി   കുമ്പളയിൽ ടോൾഗേറ്റ് സ്ഥാപിക്കാനുള്ള  നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യപ്പെട്ട് സമരം ശക്തമാക്കി ആക്ഷൻ കമ്മിറ്റി.

ഞായറാഴ്ച പ്രവൃത്തി തടഞ്ഞതിനു പിന്നാലെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ ബൂത്ത് നിർമാണ സ്ഥലത്തേക്ക് നൈറ്റ് മാർച്ച് നടത്തി.
രാത്രി എട്ടോടെ കുമ്പള നഗരത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ മുഹമ്മദ് ഹനീഫ് അധ്യക്ഷനായി.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സി.എ സുബൈർ, ലക്ഷ്മൺ പ്രഭു, എ.കെ ആരിഫ്, ബി.എ റഹ്മാൻ,സിദ്ധീഖ് കുമ്പള, സുബൈർ പടുപ്പ്, അഹമദലി കുമ്പള, അബ്ദുൽ ലത്തീഫ് കുമ്പള, നാസർ ബംബ്രാണ, എം.എ കളത്തൂർ, അൻവർ സിറ്റി, മമ്മു മുബാറക്, കെ.ബി യൂസുഫ്, ബി.എൻ. മുഹമ്മദലി സംസാരിച്ചു.


No comments