ശക്തമായ കാറ്റും മഴയും:കുമ്പളയിൽ വ്യാപാരസമുച്ചയത്തിന്റെ നെയിംബോർഡ് അപകടാവസ്ഥയിലായി, ഫയർഫോഴ്സെത്തി നീക്കം ചെയ്തു.
കുമ്പള.ശക്തമായ കാറ്റും,മഴയും തുടരുന്നതിനിടയിൽ കുമ്പളയിൽ വ്യാപാര സമുച്ചയത്തിന്റെ മേൽക്കൂരയിലുള്ള കൂറ്റൻ നെയിംബോർഡ് ഇളകിയാടിയത് വ്യാപാരികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തകർന്ന വീണാലുണ്ടായേ ക്കാവുന്ന അപകടാവസ്ഥ മനസ്സിലാക്കി വ്യാപാരികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു.
ഫയർഫോഴ്സ് വിവരം ദുരന്തനിവാരണ അതോറിറ്റിയെയും അറിയിച്ചതോടെ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യുസുഫ്, പഞ്ചായത്ത് അസി: സെക്രട്ടറി ഇ എ മാധവൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും,കുമ്പള പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കുമ്പള പോലീസും സ്ഥലത്തെത്തി ഫയർഫോഴ്സ് അധികൃതരുമായി ചർച്ച നടത്തി.അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനിടയിൽ അപകടാവസ്ഥയിലായ നെയിൻ ബോർഡ് മുറിച്ചുമാറ്റി താഴെ ഇറക്കുകയും ചെയ്തു.
തകർച്ചയെ നേരിടുന്ന കെട്ടിടത്തിന്റെ മേൽക്കൂര മുഴുവനും എത്രയും പെട്ടെന്ന് എടുത്തു മാറ്റാനും, പുതുക്കിപ്പണിയാനും കെട്ടിട ഉടമയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ടും,സെക്രട്ടറിയും നിർദ്ദേശം നൽകുകയും ചെയ്തു.ജില്ലയിലെ കാലവർഷക്കെടുതികളിൽ ദുരന്തനിവാരണ അതോറിറ്റി കാര്യക്ഷമമായ ഇടപെടൽ നടത്താറുണ്ട്. ഫയർഫോഴ്സും, പോലീസും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും,റവന്യൂ വകുപ്പും യോജിച്ചു നിന്നുകൊണ്ടാണ് ഇത്തരം അപകട സ്ഥലത്ത് എത്താറുള്ളതും, നടപടികൾ സ്വീകരിക്കാറുമുള്ളത്.
കുമ്പള സ്കൂൾ റോഡിൽ വൈദ്യുതി ലൈനിന് മുകളിലായി അപകടാവസ്ഥയിലിരിക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാനും നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യാപാരികൾ ഇതും ഇന്നലെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Post a Comment