JHL

JHL

മംഗ്ലൂരുവിൽ വയനാട് സ്വദേശിയെ സംഘപരിവാർ തല്ലി കൊന്ന സംഭവം ; എസ്ഡിപിഐ പ്രതിഷേധിച്ചു


കുമ്പള :വയനാട് സ്വദേശി അഷ്റഫിനെ മംഗളൂരു കുഡുപ്പില്‍ വച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാര്‍ ഭീകരരെ പ്രതിരോധിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ച പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റും കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ അൻവർ ആരിക്കാടി ആവശ്യപ്പെട്ടു.
 പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസർ ബംബ്രാണ അധ്യക്ഷത വഹിച്ച പരിപാടിയിൽ പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മുനീർ,ട്രെഷറർ നൗഷാദ് കുമ്പള,SDTU ജില്ലാ കമ്മിറ്റി അംഗം മൊയ്‌ദു കൊടിയമ്മ,ജോയിൻ സെക്രട്ടറിമാരായ അഷ്‌റഫ്‌ സിഎം, റിയാസ് ആരിക്കാടി എന്നിവർ സംബന്ധിച്ചു.

No comments