JHL

JHL

ഉപ്പള ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി ദാരുണമായി മരണപ്പെട്ടു


ഉപ്പള : വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഉപ്പള ഗേറ്റിന് സമീപമാണ് അപകടം. മീൻ ലോറിയുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മംഗളൂരു സ്വദേശി പത്മനാഭന്റെ ഭാര്യ നവ്യ (30) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പളയിൽ നിന്ന് മംഗളൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ലോറി റോഡിലേക്ക് മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ശക്തമായ മഴയിൽ റോഡിൽ തെന്നിപ്പോയ ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് ആമ്പുലൻസ് ഉൾപെടെ അഞ്ചു വാഹനങ്ങൾ അപകടത്തിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

No comments