കുനിൽ ഇസ് ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് 8-ാം വാർഷികവും ദ്വിദിന മതപ്രഭാഷണവും 25,26 തീയതികളിൽ
കുമ്പള.ബന്തിയോട് മുട്ടം കുനിൽ ഇസ് ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് 8-ാം വാർഷികവും ദ്വിദിന മതപ്രഭാഷണവും മജ്ലിസുനൂറും ഞായർ, തിങ്കൾ
(മെയ് 25,26) ദിവസങ്ങളിൽ
വിപുലമായി നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
25ന് ഞായർ വൈകിട്ട് 5ന് പരിപാടിക്ക് തുടക്കം കുറിച്ച് പതാക ഉയർത്തും.
രാത്രി 7.30 ന് സയ്യിദ് കെ.എസ്.മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
സയ്യിദ് യഹിയ തങ്ങൾ അൽ ഹാദി കുമ്പോൽ പ്രാർത്ഥന നടത്തും.
സയ്യിദ് അലി സൈഫുദ്ധീൻ തങ്ങൾ ആമുഖ പ്രഭാഷണം നടത്തും.
ഹാഫിസ് അബ്ദുൽ റസാഖ് അബ്റാരി പത്തനംതിട്ട മുഖ്യ പ്രഭാഷണം നടത്തും.
26ന് രാത്രി 7.30 ന് സയ്യിദ് ഹംദുള്ള തങ്ങൾ അൽ മശ്ഹൂർ മജ്ലിസുന്നൂറിന് നേതൃത്വം നൽകും.
സമാപന സംഗമം സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഹാരിസ് തങ്ങൾ അൽ ഐദ്രോസി അൽ ബാഖവി മുട്ടം പ്രാർത്ഥനനക്ക് നേതൃത്വം നൽകും.
കബീർ ഫൈസി പെരിങ്കടി ആമുഖ പ്രഭാഷണം നടത്തും.
ഹാഫിസ് സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.
വാർത്താ സമ്മേളനത്തിൽ
പ്രസിഡൻ്റ് ഉമ്മർ അപ്പോളോ, വൈസ് പ്രസിഡൻ്റുമാരായ മഹ്മൂദ് മുട്ടം, അബൂബക്കർ രാജാവ്,
സ്വാഗ
ത സംഘം ചെയർമാൻ സയ്യിദ് ഹംദുള്ള തങ്ങൾ മൊഗ്രാൽ, ജന.കൺവീനർ കബീർ ഫൈസി പെരിങ്കടി, മാനേജർ ബഷീർ ഫൈസി, സദർ മുദരിസ് അബ്ദുല്ല റഹ്മാനി എന്നിവർ സംബന്ധിച്ചു.
Post a Comment