കനത്ത മഴ ; മൊഗ്രാൽ നാങ്കി കടപ്പുറത്ത് കിണർ ഭൂമി വിഴുങ്ങി
മൊഗ്രാൽ : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ കിണർ ഭൂമിയിലേക്ക് താഴ്ന്നു. മൊഗ്രാൽ നാങ്കി കടപ്പുറത്ത് അബ്ദുൽ ഖാദർ എന്നയാളുടെ വീട്ടുമുറ്റത്തുള്ള കിണറാണ് താഴ്ന്നത്. കിണർ താഴ്ന്നതോടെ കുടിവെള്ളം ഇല്ലാതായിരിക്കുകയാണ് ഈ കുടുംബത്തിന്. കൂടാതെ ആൾമറയില്ലാത്തതിനാൽ ഭീതിയയോടെയാണ് കുടുംബവും പരിസരത്തുള്ളവരും കഴിയുന്നത്.
Post a Comment