മഴ ശക്തമായി തുടരുന്നു ;റെയിൽ പാളത്തിലേക്ക് തെങ്ങ് കടപുഴകി വീണ് തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു
കുമ്പള : കാസര്‍കോടിനും കുമ്പളയ്ക്കും ഇടയില്‍ റെയില്‍വേ പാളത്തിലേക്ക് തെങ്ങ് കടപുഴകി വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് വൈദ്യുതി ലൈനിലേക്കാണ് തെങ്ങ് വീണത്.
തെങ്ങ് വീണതിനെത്തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ഇതിനെ തുടര്‍ന്ന്, തിരുവനന്തപുരം - മംഗളൂരു മലബാര്‍ എക്‌സ്പ്രസ് കളനാടും, കണ്ണൂര്‍ - മംഗളൂരു പാസഞ്ചര്‍ കാസര്‍കോട്ടും, തിരുവനന്തപുരം - മംഗളൂരു എക്‌സ്പ്രസ് കോട്ടിക്കുളത്തും പിടിച്ചിട്ടു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കുമ്പളയിലും നിര്‍ത്തിയിട്ടു.

രാവിലെ 10:05-ഓടെ റെയില്‍വേ അധികൃതരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് തെങ്ങ് മുറിച്ചുമാറ്റി വൈദ്യുതി ലൈനുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കി. ഇതിന് ശേഷമാണ് നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകള്‍ക്ക് യാത്ര തുടരാന്‍ അനുവാദം നല്‍കിയത്. ഇതോടെ, ഒരു മണിക്കൂറിലധികം വൈകിയാണ് ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലായത്.
Post a Comment