JHL

JHL

മീലാദ് നഗർ ഫുട്ബോൾ: സോക്കർ നടുപ്പളം,എഫ് സി ദേളി ഫൈനനൽ ഇന്ന്

മൊഗ്രാൽ.ഷൈനിങ് ഷൂട്ടേഴ്സ് മീലാദ് നഗർ മീലാദ് നഗറിൽ സംഘടിപ്പിച്ച വരുന്ന അണ്ടർ-16 ഫൈവ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന ആവേശകരമായ സെമിഫൈനൽ  മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് എഫ് സി കോട്ടയൻസിനെ പരാജയപ്പെടുത്തി സോക്കർ നടുപ്പളം ഫൈനലിൽ പ്രവേശിച്ചു.ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ സോക്കർ നടുപ്പളം,എഫ്സി ദേളിയെ നേരിടും.മിനിഞ്ഞാന്ന് നടന്ന  സെമി ഫൈനൽ മത്സരത്തിൽ ജൂനിയേഴ്സ്  പട്ളയെ തോൽപ്പിച്ചാണ് എഫ് സി ദേളി ഫൈനലിൽ പ്രവേശിച്ചത്.നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ  പിരിഞ്ഞതിനെ തുടർന്ന് ഫെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് എഫ്സി ദേളി വിജയിച്ച്‌ ഫൈനലിൽ പ്രവേശിച്ചത്.


 മൂന്ന് ദിവസങ്ങളിലായി 24 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റ് മീലാദിനഗറിന് ഉത്സവമായി മാറി.ഫൈനലിന് മുന്നോടിയായി നാലുമണിക്ക് ഷൈനിങ് ഷൂട്ടേഴ്സ് മീലാദ് നഗർ,പഴയ തായലവളപ്പ് സീനിയർ ടീമുമായി പ്രദർശന മത്സരം നടക്കും.

 ബിഎം ഫായിസ് മൊഗ്രാൽ കളി നിയന്ത്രിച്ചു. ടൂർണമെന്റ് സംഘാടകരായ റുഷി, ഫായിസ്,നദീം എന്നിവർ നേതൃത്വം നൽകി.എംപി അബ്ദുൽ ഖാദർ,ബിഎ മുഹമ്മദ് കുഞ്ഞി,കെഎ മുഹമ്മദ്,എസ് കെ ഇബ്രാഹിം,ടിഎം ഇബ്രാഹിം,ടിഎ ജലാൽ,എം എ മൂസ,ശാഫി മീലാദ് നഗർ, എംഎസ് മുഹമ്മദ് കുഞ്ഞി  എന്നിവർ സംബന്ധിച്ചു.ഇന്നത്തെ സമാപന പരിപാടിയിൽ  വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ,മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗങ്ങൾ,സാമൂഹ്യ- സാംസ്കാരിക-കായിക  മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി സംഘാടകർ അറിയിച്ചു.



No comments