“കുമ്പളയിലെ നിർദ്ദിഷ്ട ടോൾ പ്ലാസ - കോടതി വിധി സ്വാഗതാർഹം “ വെൽഫെയർ പാർട്ടി
![]() |
File Photo |
കുമ്പള : അറുപത് കിലോമീറ്റർ പരിധിയിൽ ടോൾ പിരിവ് ഉണ്ടാകാൻ പാടില്ല എന്ന ദേശീയ പാതാ നിയമം കാറ്റിൽ പറത്തി, കുമ്പള പാലത്തിനടുത്ത് നിർമ്മാണം നടത്തുന്നതിനിടെ നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ഉള്ള ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം നിർത്തിവെപ്പിച്ച ടോൾ പ്ലാസ നിർമ്മാണത്തിനെതിരെയുണ്ടായ കോടതി വിധി സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജനകീയ പ്രക്ഷോഭങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ജനവിരുദ്ധ ടോൾ പ്ലാസക്കെതിരെ എല്ലാവരും നിലകൊള്ളേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ മൂസ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സാഹിദ ഇല്യാസ് സ്വാഗതവും മൂസ ഇമ്രാൻ നന്ദിയും പറഞ്ഞു.
Post a Comment