JHL

JHL

മേൽപ്പറമ്പിൽ പിക്കപ്പ് വാൻ ബൈക്കിടിച്ച് യുവാവ് മരിച്ചു

കാസർകോട്:  കെ.എസ്.ടി.പി.റോഡിൽ മേൽപറമ്പ് ടൗണിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാലക്കുന്ന് കരിപ്പൊടിയിലെ ശുഐബ് (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആണ്   അപകടം.
മേൽപറമ്പ് ജംഗ്‌ഷനിൽ   ശുഐബ് സഞ്ചരിച്ച ബൈക്കിൽ ഒരു പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകരുകയും ശുഐബിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.  നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനത്തിനായി പാഞ്ഞെത്തി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ കാസർകോട്ടെ വിൻടെച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസിയായിരുന്ന ശുഐബ് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.

മാതാവ് സബൂറ. പിതാവ് അബ്ദുൽ ഖാദർ.  സാലിഹ്,  സഹല  എന്നിവർ സഹോദരങ്ങളാണ്. 


 

 

No comments