ദേശീയപാതയ്ക്ക് പിന്നാലെ മൊഗ്രാൽപുത്തൂരിൽ ഗ്രാമീണ റോഡുകളും തകർച്ചയിൽ: പ്രതിഷേധവുമായി എസ്ഡിപിഐ.
മൊഗ്രാൽ പുത്തൂർ: മുസ്ലിംലീഗ് ഭരണത്തിൻ കീഴിലുള്ള മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ തന്നെ റോഡ് തകർന്നുകിടക്കുന്നതിൽ പ്രതിഷേധവുമായി എസ്ഡിപിഐ.
ഒന്നാം വാർഡിൽ കടവത്ത്- മൊഗർ റോഡാണ് അശാസ്ത്രീയമായ നിർമ്മാണം മൂലം തകർന്നുകിടക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നു. ഇതുവഴി ദിവസേന നൂറുകണക്കിന് ചെറുതും,വലുതുമായ വാഹനങ്ങളാണ് കടന്നുപോകുന്നത്. സ്കൂൾ തുറക്കാറാകുമ്പോൾ സ്കൂൾ ബസ്സുകളും ഇതുവഴി വരും.റോഡ് നന്നാക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്നാണ് എസ്ഡിപിഐയുടെ ആരോപണം. പഞ്ചായത്തിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളുടെയും സ്ഥിതി ഇതുതന്നെയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തുന്നുണ്ട്.
കടവത്ത്-മൊഗർ ഓവുചാലിന് മുകളിൽ റോഡ് നിർമ്മിച്ചത് അശാസ്ത്രീയമായ രീതിയിലാണെന്ന് നാ ട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. റോഡ് നിലനിൽക്കുന്നതല്ലെന്നും നാട്ടുകാർ സൂചിപ്പിച്ചിരുന്നു. വർഷങ്ങളായി റോഡ് റീ കോൺഗ്രീറ്റ് ചെയ്യാതെയും കിടക്കുകയാണ്. ഇതുവഴി പോകുന്ന വാഹനങ്ങൾ വലിയ രീതിയിലുള്ള അപകട ഭീഷണിയാണ് ഇപ്പോൾ നേരിടുന്നത്.
നാട്ടുകാരുടെ യാത്രാ തടസ്സം നീക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും, റോഡ് പൂർണ്ണമായും പൊളിച്ചുമാറ്റി പുനർനിർമ്മാണം നടത്തണമെന്നും എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ബഷീർ ബ്ലാർകോഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലീൽ കല്ലകൈ സ്വാഗതം പറഞ്ഞു.
സമീർ ആസാദ്നഗർ നന്ദി പറഞ്ഞു.

Post a Comment