ജമാഅത്തെ ഇസ്ലാമി: പി.എസ് അബ്ദുല്ല കുഞ്ഞി ജില്ലാ പ്രസി.; കെ.ഐ അബ്ദുല്‍ ലത്തീഫ് ജന.സെക്ര.
കാസര്‍കോട്: ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ടായി പി.എസ് അബ്ദുല്ല കുഞ്ഞിയെയും ജില്ലാ ജനറല്‍ സെക്രട്ടറിയായി കെ.ഐ അബ്ദുല്‍ ലത്തീഫിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി കെ. മുഹമ്മദ് ഷാഫിയെയും സെക്രട്ടറിമാരായി സി.എ മൊയ്തീന്‍ കുഞ്ഞി, ബി.കെ മുഹമ്മദ് കുഞ്ഞി എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ സമിതി അംഗങ്ങളായും വിവിധ വകുപ്പ് കണ്‍വീനര്‍മാരായും സഈദ് ഉമര്‍, ബശീര്‍ ശിവപുരം, ശഫീഖ് നസ്‌റുല്ലാഹ്, അഷ്‌റഫ് ബായാര്‍, കെ.കെ ഇസ്മായില്‍, ഖലീലുര്‍ റഹ്മാന്‍ നദ്വി, നിസാമുദ്ദീന്‍, സജീര്‍ മുഹമ്മദ് എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Post a Comment