നീറ്റ് പരീക്ഷക്കായി ഇശൽ ഗ്രാമത്തിലെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദേശീയ വേദി വിശ്രമകേന്ദ്രം ഒരുക്കിയത് വേറിട്ട കാഴ്ചയായി
മൊഗ്രാൽ : പ്രതീക്ഷയുടെ തേരിലേറി നീറ്റ് പരീക്ഷ എഴുതാൻ ഇശൽ ഗ്രാമത്തിലെ വിദ്യാലയത്തിലെത്തിയ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും കൂടെ എത്തിയ രക്ഷിതാക്കൾക്കും മൊഗ്രാൽ ദേശീയവേദി വിശ്രമ കേന്ദ്രം ഒരുക്കിയത് വേറിട്ട കാഴ്ചയായി.
രാവിലെ 9 മണി മുതൽ പരീക്ഷയ്ക്കായി ജിവിഎച്ച്എസ്എസ് മൊഗ്രാലിൽ എത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് സ്കൂളിന് തൊട്ടുമുന്നിലായി വിശ്രമ കേന്ദ്രമൊരുക്കിയും ചായയും പലഹാരവും ശീതള പാനീയവും മോരും വിതരണം ചെയ്ത് ദേശീയ വേദി മാതൃകയായത്.
പല കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളും കൂടെ പോകുന്ന രക്ഷിതാക്കളും പൊരിവെയിലത്ത് കുടിവെള്ളം പോലും കിട്ടാതെ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൊഗ്രാൽ ദേശീയവേദി ഇത്തരത്തിലുള്ള പുതിയ ആശയവുമായി മുന്നോട്ടുവന്നത്.
അസഹനീയമായ ചൂടിൽ നിന്നും രക്ഷനേടാനായി വിശ്രമകേന്ദ്രം ഒരുക്കി ഹൃദ്യമായ സ്വീകരണം നൽകിയ ദേശീയവേദിയുടെ നടപടി ഏറെ അനുഗ്രഹമായതായി രക്ഷിതാക്കൾ പറഞ്ഞു.
സ്വീകരണത്തിനും സൽക്കാര പ്രവർത്തനങ്ങൾക്കുമായി ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ, ജന.സെക്രട്ടറി എം. എ മൂസ,ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ബി എ മുഹമ്മദ് കുഞ്ഞി,ഖാദർ മൊഗ്രാൽ, എ.കെ ഷംസുദ്ദീൻ, ഷരീഫ് ദീനാർ ,എം.എസ് മുഹമ്മദ്കുഞ്ഞി,ഹമീദ് പെർവാഡ്,എച്ച് എം. കരീം,റിയാസ് കരീം, ടി.കെ ജാഫർ,ടി.എ ജലാൽ, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ,അഷ്‌റഫ് പെർവാഡ്,സിദ്ദീഖ് റഹ്മാൻ,ലത്തീഫ് കൊപ്പളം, എം എ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് അബ്കോ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment