JHL

JHL

കുമ്പള ടോൾ ബൂത്ത് ; ഇന്നത്തെ കളക്ടർ വിളിച്ച യോഗം നിർണ്ണായകം ; തീരുമാനം എതിരായാൽ സമരത്തിന് സജ്‌ജരായി ആക്ഷൻ കമ്മിറ്റി ഗ്രൂപ്പ്

കുമ്പള : വമ്പിച്ച  ബഹുജന പ്രതിഷേധത്തെ  തുടർന്ന്  പ്രവർത്തനം താൽക്കാലികമായിനിർത്തിവെച്ച് നാളെ കളക്ടർ വിളിച്ചു ചേർത്ത യോഗം നിർണ്ണായകം. കുമ്പളയിൽ ദേശീയപാത 66-ൽ നിർമ്മാണത്തിലിരിക്കുന്ന ടോൾ ബൂത്തിനെതിരെയാണ് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വമ്പിച്ച പ്രതിഷേധം ഉയർന്നത്.

ജില്ലാ കളക്ടറുടെ നേത്യത്വത്തിലുള്ള യോഗത്തിനുശേഷവും ദേശീയപാത അതോറിറ്റി ടോൾ ബൂത്ത് നിർമാണവുമായി മുന്നോട്ട് പോകുകയാണെങ്കിൽ, ശക്തമായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സജ്ജരായി ആക്ഷൻ കമ്മിറ്റിയുടെയും  നാട്ടകാരുടെയും  നേതൃത്വത്തിൽ വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കിയിരിക്കുകയാണ്.

ചർച്ച നടക്കുന്നതിനിടയിൽ നിമിഷനേരം കൊണ്ട് ഗ്രൂപ്പ് ഫുൾ ആയി. വേറെ ഗ്രൂപ്പുകളും രൂപീകരിച്ചു സമരം ശക്തമാക്കാനുള്ള സാധ്യതയാണ് കാണുന്നത്.  ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നിരവധി പേരാണ് ഗ്രൂപ്പിൽ ചേർന്നത്. എന്ത് വിലകൊടുത്തും ടോൾ അനുവദിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ സമരമുഖത്ത്  ടോൾ ബൂത്ത് സ്ഥാപിക്കുന്ന ഭാഗത്ത് നിന്നുള്ളവരായിരുന്നു എങ്കിൽ പിന്നീട് ജില്ലയിലെ മൊത്തം ജനങ്ങളുടെ പിന്തുണയും ആക്ഷൻ കമ്മിറ്റിക്ക് ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയിരിക്കുകയാണ്. 

60 കിലോമീറ്ററിൽ സ്ഥാപിക്കേണ്ട ടോൾ ബൂത്ത് 20  കിലോമീറ്റർ മാത്രം ദൂരത്ത് സ്ഥാപിക്കുന്ന കാര്യവും,  അതിനെതിരെയുള്ള പ്രതിഷേധവും ദേശിയ മാധ്യമങ്ങളടക്കം പ്രാധാന്യ പൂർവ്വം റിപ്പോർട്ട് ചെയ്തിരുന്നു. 



No comments