JHL

JHL

ജിവിഎച്ച്എസ്എസ് മൊഗ്രാലിന് എസ്എസ്എൽസി പരീക്ഷയിൽ വീണ്ടും നൂറുമേനിയുടെ തിളക്കം; ഫുൾ എ പ്ലസ് നേടിയ പ്രതിഭകളുടെ വീട്ടിലെത്തി കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ട് മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ : എസ്എസ്എൽസി പരീക്ഷയിൽ  തുടർച്ചയായി മൂന്നാം തവണയും  

ജി.വി. എച്ച്.എസ്.എസ് മൊഗ്രാൽ നൂറുമേനി കൊയ്ത് തിളക്കമാർന്ന വിജയം കൈവരിച്ചു.

പരീക്ഷ എഴുതിയ 253 പേരിൽ മുഴുവൻ പേരും വിജയിച്ചതോടെയാണ്  ഈ നേട്ടം കൈവരിക്കാനായത്.

മുഹമ്മദ്‌ സാമിൽ, ഫാത്തിമ മൈഷാന, ആയിഷത്ത് ഫിൽസ, മറിയം ഷമ, ഫാത്തിമ ഇസ്സത്ത് എന്നിവർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

ഫുൾ എ പ്ലസ് നേടിയ പ്രതിഭകളുടെ വീട്ടിലെത്തി അനുമോദിച്ചും കേക്ക് മുറിച്ചും മൊഗ്രാൽ ദേശീയവേദി ആഹ്ലാദം പങ്കിട്ടു.പ്രസിഡണ്ട് ടി.കെ അൻവർ കേക്കുകൾ സമ്മാനിച്ചു. ട്രഷറർ പി.എം മുഹമ്മദ്‌ കുഞ്ഞി ടൈൽസ്, മുഹമ്മദ്‌ അബ്കോ, എം.ജി.എ റഹ്‌മാൻ, എം.എ അബൂബക്കർ സിദ്ദീഖ്, അഷ്‌റഫ്‌ സാഹിബ്‌, എ.എം സിദ്ദീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

No comments