ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ് ഇശൽ മഴ 2025 മെയ് 19 തിങ്കളാഴ്ച
ചെമ്മനാട് : ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലപ്പാട് ഫർണിചറുമായി സഹകരിച്ചു കൊണ്ട് നടത്തപ്പെടുന്ന ഇശൽ മഴ-മാപ്പിള കലാ വിരുന്ന് മെയ് 19 തിങ്കളാഴ്ച രാത്രി 8 മണി മുതൽ ചന്ദ്രഗിരി പാലത്തിനു സമീപം നടത്തപ്പെടുന്നു. കാസര്‍കോട്
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും. കബ്ബ് പ്രസിഡന്റ് നൗഷാദ് ആലിച്ചേരി അധ്യക്ഷത വഹിക്കും.
കലാ,സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ,കായിക, രാഷ്ട്രീയ രംഗങ്ങളിലെ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
കൊല്ലം ഷാഫി, കണ്ണൂർ സീനത്ത്, സുറുമി വയനാട് എന്നിവരടങ്ങിയ ട്രൂപ്പിന്റെ ഗാനമേളയിൽ കേരളത്തിലെ പ്രമുഖ ഗായിക ഗായകന്മാർ സംബന്ധിക്കും.
Post a Comment