JHL

JHL

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന് ; ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6 വെള്ളിയാഴ്ച

കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന് (ശനി). ഇന്ന് എവിടെയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല.

ദുൽഹജ്ജ് ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി. സുഹൈബ്​ മൗലവി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്​ കുഞ്ഞ്​ മൗലവി എന്നിവർ അറിയിച്ചു.  

അതേസമയം ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ബലി പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാൻ മതകാര്യ മന്താലയം അറിയിച്ചു.






No comments