JHL

JHL

അൽ ബദ്രിയ ആർട്സ്&സ്പോർട്സ് ക്ലബ് സിൽവർ ജൂബിലി ആഘോഷം:പ്രീമിയർ ലീഗ് സീസൺ-11,ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് 15ന് പെറുവാഡ് പി എസ് സി ഗ്രൗണ്ടിൽ.

കുമ്പള.ജീവകാരുണ്യ മേഖലയിലും,സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന പെറുവാഡ് കടപ്പുറം അൽ-ബദ്രിയ ആർട്സ്&സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രീമിയർ ലീഗ്-സീസൺ 11,ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

 2025 മെയ് 15ന് പെർവാഡ് കടപ്പുറം പി എസ് സി ഗ്രൗണ്ടിലാണ് ടൂർണമെന്റ് അരങ്ങേറുക.അൽ-റയ്യാൻ എഫ് സി,അൽ-നൂറ എഫ് സി,റോസിക്കോ ഇന്റർനാഷണൽ, റോക്കേഴ്സ് എഫ് സി, ബദ്രിയ എഫ്സി,D-14 ഈഗിൾസ്,കളറാഡോ റൂസ് സ്റ്റേഴ്സ്,എഫ് സി സോക്കർ സിറ്റി തുടങ്ങിയ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ പ്രമുഖ താരങ്ങൾ ബൂട്ടണിയും.

 ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.അൽ ഫലാഹ് ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ ചെയർമാൻ യൂസഫ്,ഷാസ് ഗ്രൂപ്പ് ഓഫ് ചെയർമാൻ സാബിത്ത്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷറഫ് കർളെ തുടങ്ങിയവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

 മെയ് 15ന് വൈകുന്നേരം 7 മണിക്ക് ടൂർണമെന്റ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും. കാസർഗോഡ് ഡിവൈഎസ്പി സി കെ സുനിൽകുമാർ,കുമ്പള സി ഐ കെ പി വിനോദ് കുമാർ എന്നിവർ മുഖ്യാതിഥികളായി സംബന്ധിക്കും.ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടിലെ സാമൂഹിക- സാംസ്കാരിക- കായിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് അൽ ബദ്രിയ ആർട്സ്&സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

No comments