JHL

JHL

എസ്‌.ഡി.പി.ഐ വഖ്ഫ് സംരക്ഷണ സമിതി രൂപീകരിച്ചു

മഞ്ചേശ്വരം ;കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഭരണാഘടന വിരുദ്ധമായ വഖ്ഫ് ഭേദഗതി  നിയമത്തിനെതിരെ എസ്ഡിപിഐ  മണ്ഡലം പ്രസിഡന്റ്‌ ശരീഫ് പാവൂരിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എസ്‌.ഡി.പി.ഐ വഖ്ഫ് സംരക്ഷണ സമിതിക്ക് രൂപം നൽകി.

അഷ്‌റഫ്‌ അസ്ഹരി(ചെയർമാൻ)മുബാറക് കടമ്പാർ( വൈസ് ചെയർമാൻ) ഷബീർ പോസോട്ട്,റസാഖ് ഗാന്ധിനഗർ( ജനറൽ കൺവീനർമാർ) എന്നിവരെ ഇതിനായി തെരെഞ്ഞെടുത്തു.

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് മണ്ഡലം തലങ്ങളിൽ 2025മെയ്‌ 6,7,8 എന്നീ തീയതികളിൽ മൂന്നു ദിവസത്തെ വാഹന ജാഥ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റുമാരായ അൻവർ ആരിക്കാടി, മജീദ് ട്രഷറർ താജു ഉപ്പള,ജോ:സെക്രട്ടറി യാക്കൂബ് ഹൊസംഘടി, മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്ബാൽ കുഞ്ചത്തൂർ,കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ നാസർ ബംബ്രാണ,മംഗൽപാടി  പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അക്ബർ ഉപ്പള, മീഞ്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് ഗാന്ധി നഗർ, വോർകാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ മുസ്തഫ എന്നിവർ സംബന്ധിച്ചു.


No comments