JHL

JHL

ടോൾ ബൂത്തിനെതിരെ ജനകീയ സമരത്തോടൊപ്പം നിയമ പോരാട്ടവുമായി കുമ്പളയിലെ സിപിഐ എം


കുമ്പള. നാഷണൽ ഹൈവെയിൽ നിയമ വിരുദ്ധമായി ടോൾ ബൂത്ത്‌ നിർമ്മിക്കാനുള്ള നാഷണൽ ഹൈവയുടെ ധിക്കാരപരമായ നടപടിക്കെതിരെ ജനകീയ സമരത്തിന് നേതൃത്വം നൽകുന്നതോടൊപ്പം നിയമ പോരാട്ടത്തിനായി ഹൈ കോടതിയെ സമീപിച്ചിരിക്കുകയാണ് സിപിഐ എം കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈർ ഹൈ കോടതിയിലെ വക്കീലും കുമ്പള സ്വദേശിയുമായ ഉദയ കുമാർ മുഖന്തിരം ആണ് കോടതിയിൽ ഇ ഫയൽ നമ്പർEF--HCK 2025-047141ആയി ഫയൽ ചെയ്തിരിക്കുന്നത് നാഷണൽ ഹൈവേ നിയമ പ്രകാരം 60കിലോമീറ്റർ ദൂരം ഒരു ടോൾ ബൂത്തിൽ നിന്നും മറ്റൊരു ബൂത്തിലേക്ക് വേണമെന്നിരിക്കെ 22കിലോമീറ്റർ ദൂരത്തു വീണ്ടും ഒരു ടോൾ ബൂത്ത്‌ സ്ഥാപിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്നും സുബൈർ പറഞ്ഞു
കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി പാർലമെന്റിൽ തന്നെ പ്രഖ്യാപിച്ചതുമാണ്
സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും മുൻ മഞ്ചേശ്വരം MLA CH കുഞ്ഞമ്പു, സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂർ MLA യുമായ M രാജഗോപാൽഎന്നിവർ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പൊതുമരാമത്തു വകുപ്പ് മന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട് 60കിലോമീറ്റർ ദൂരം എന്നത്
മുള്ളേരിയ, ബധിയാടുക, പെർള, സീദ്ദങ്കോളി, ബാടൂർ, കുമ്പള ഉൾപ്പെടെ ഉള്ള പൊതു ജനങ്ങൾ താലൂക്ക് ഓഫീസ്, മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസ്, സപ്ലൈ ഓഫീസ് ഉൾപ്പെടെ ഉള്ള സർക്കാർ സ്ഥാപനങ്ങളിൽ പോകുന്നത് ഇതു വഴിയാണ് കൂടാതെ മംഗലാപുരം ആശുപത്രിയിൽ ഉൾപ്പെടെ പോകുന്നവർ 22കിലോമീറ്റർ ദൂരം സഞ്ചാരിക്കുമ്പോൾ രണ്ടു സ്ഥലത്തു ടോൾ നൽകണം എന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതു ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും എന്തു വിലകൊടുത്തും ഇതു തുടങ്ങുവാൻ അനുവദിക്കില്ല എന്നും സി എ സുബൈർ പറഞ്ഞു

No comments