ദീനാർ യുവജന സംഘത്തിന്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു
മൊഗ്രാൽ.മൊഗ്രാൽ പ്രദേശത്തുകാർക്കായി മൊഗ്രാൽ ദീനാർ യുവജന സംഘം ഒരുക്കിയ ആംബുലൻസ് സർവീസ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് നാടിന് സമർപ്പിച്ചു.രോഗികളായവരുടെയും,മരണപ്പെട്ടു പോകുന്നവരുടെയും പ്രയാസവും, കാലതാമസവും മനസ്സിലാക്കിയാണ് മൊഗ്രാലിന് സ്വന്തമായൊരു ആംബുലൻസ് സർവീസ് വേണമെന്ന് ദീനാർ യുവജന സംഘം പദ്ധതി ആസൂത്രണം ചെയ്തത്.കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ പദ്ധതിക്ക് നാട്ടുകാരുടെയും,വിവിധ സന്നദ്ധ സംഘടനകളുടെയും, പ്രവാസികളുടെയും, ഓട്ടോ തൊഴിലാളി കളുടെയും,വ്യവസായ പ്രമുഖരുടെയും സഹകരണത്തോടെ യാഥാർത്ഥ്യമാക്കി.ഇതിനായി റംസാനിൽ നടത്തിയ ക്യാമ്പയിനിൽ പദ്ധതിക്ക് വേണ്ടി നൂറുകണക്കിനാളുകൾ കൈകോർത്തത് പദ്ധതി പൂർത്തീകരണം എളുപ്പമാക്കുകയും ചെയ്തു.
യൂനാനി ആശുപത്രി പരിസരത്തുവച്ച് നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.അഫ്സൽ സ്വാഗതം പറഞ്ഞു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യുഎം അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.മൊഗ്രാൽ ശാഫി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസ്സലാം വാഫി അൽ അസ്അരി,കുമ്പള സിഐ കെപി വിനോദ് കുമാർ, ചളിയങ്കോട് ജുമാ മസ്ജിദ് ഖത്തീബ് മൂസ-സീതി, ഷാഫി ജുമാമസ്ജിദ് ഇമാം റിയാസ് അശാഫി,സെഡ് എ മൊഗ്രാൽ,ടിഎം ശുഹൈബ്,അബൂബക്കർ ലാൻഡ്മാർക്ക്,മാഹിൻ മാസ്റ്റർ,ടികെ അൻവർ,ബി എൻ മുഹമ്മദലി,കെഎം അബ്ബാസ് ദീനാർ,എ കെ ശംസുദ്ദീൻ,അബ്ദുള്ള ചളിയങ്കോട്,മുഹമ്മദ് അബ്ക്കോ,ട്രഷറർ ജംഷീദ് എന്നിവർ ആശംസകൾ നേർന്നു.
നിസാം ബദ്രിയാ,റഹീം അമ്മു,ജംഷാദ്,അറഫാദ്, അഷ്ഫർ,നൗഷാദ്,സവാദ്, അഷ്‌റഫ്,ശരീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സെക്രട്ടറി ബദ്രുദ്ദീൻ ദീനാർ നന്ദി പറഞ്ഞു.

Post a Comment