കുമ്പളയിൽ ടോൾ ബൂത്തുമായി മുന്നോട്ടെന്ന് സൂചന ; വൈദ്യുത തൂണുകൾ സ്ഥാപിച്ചു ; തിങ്കളാഴ്ച ജനപ്രതിനിധികളുടെ യോഗം വിളിച്ച് ജില്ലാ കളക്ടർ ; സമരം കടുപ്പിച്ച് സമര സമിതി
തലപ്പാടി അതിര്‍ത്തിയില്‍ നിലവില്‍ ടോള്‍ ബൂത്ത് ഉള്ളപ്പോഴാണ് 20 കിലോ മീറ്റര്‍ പരിധിയില്‍ വീണ്ടും ടോള്‍ ബൂത്ത് സ്ഥാപിക്കുന്നത്. യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിക്കാന്‍ ഒരുതരത്തിലും സമ്മതിക്കില്ലെന്നും കുമ്പളയിലെ ടോള്‍ ബൂത്ത് നിര്‍മ്മാണം തടയുമെന്നുമാണ് സമര രമഗത്തുള്ളവര്‍ പറയുന്നത്.
ടോള്‍ ബൂത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും എന്നാല്‍ ഒരു കാരണവശാലും ടോള്‍ ബൂത്ത് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും എ.കെ.എം. അഷ്റഫ് എം.എല്‍.എ. അറിയിച്ചു. നേരത്തെ ടോള്‍ ബൂത്ത് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ടോള്‍ ബൂത്ത് നിര്‍മ്മാണത്തിനായി എടുത്ത കുഴി പ്രതിഷേധക്കാര്‍ മൂടുകയും ചെയ്തിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷ്റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവരടക്കമുള്ളവരും സ്ഥലത്തെത്തി പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളും അടങ്ങുന്ന സമരസമിതിയും വ്യാപാരി സംഘടനയും ടോള്‍ ബൂത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജനകീയ പ്രക്ഷോഭം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാനം വഷളാകാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ വിഷയത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് യോഗംവിളിച്ചുചേര്‍ക്കുന്നതെന്നും ജില്ലാ കലക്ടര്‍ക്ക് വേണ്ടി അയച്ച എ.ഡി.എമ്മിന്റെ കത്തില്‍ പറയുന്നു.19ന് രാവിലെ 10മണിക്ക് കലക്ടറേറ്റിലാണ് യോഗം.
ഇതിനിടെ സി പി എം ഏരിയാ സെക്രെട്ടറിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതായി അറിയുന്നു.
Post a Comment