JHL

JHL

യുവ ഡോക്ടർമാർക്ക് മൊഗ്രാൽ ദേശീയവേദി യുടെ അനുമോദനം: "മൊഗ്രാൽ 'ഇശൽ ഗ്രാമം' ഡോക്ടേർസ് ഗ്രാമമായി രൂപാന്തരപ്പെടുന്നത് വിദ്യാഭ്യാസ പുരോഗതി വിളിച്ചോതുന്നു" ഡോ: ജമാൽ അഹമ്മദ്

മൊഗ്രാൽ. ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവാണ് ആതുര സേവന രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് കാസറഗോഡ് ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ഡോ: ജമാൽ അഹമ്മദ് അഭിപ്രായപ്പെട്ടു. മൊഗ്രാൽ ഗ്രാമത്തിൽ നിന്ന് ആതുര സേവന രംഗത്തേക്ക് പ്രവേശിച്ച നാല് യുവ ഡോക്ടർമാർക്ക് മൊഗ്രാൽ ദേശീയവേദി നൽകിയ സ്വീകരണ- അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇശൽ ഗ്രാമം പതിയെ പതിയെ ഡോക്ടേഴ്സ് ഗ്രാമമായി  രൂപാന്തരപ്പെടുന്നത് നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ശുഭ സൂചകമാണെന്നും ഒപ്പം മറ്റു പ്രൊഫഷണൽ കോഴ്സുകൾ തെരഞ്ഞെടുക്കാൻ യുവതീ -യുവാക്കൾ മുന്നോട്ടുവരണമെന്നും  ഡോ.ജമാൽ അഹമ്മദ് പറഞ്ഞു.

ചടങ്ങിൽ ദേശീയവേദി  പ്രസിഡണ്ട് ടി കെ അൻവർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ: അബ്ദുൽ സത്താർ മുഖ്യാതിഥിയായിരുന്നു.
പുതുതായി ആതുര സേവനരംഗത്തിറങ്ങിയ ഡോ:ഫൈറൂസ് ഹസീന എം.കെ (എംബിബിഎസ്), ഡോ: ഫാത്തിമത്ത് സിയാന എ.എം (എംബിബിഎസ്), ഡോ:ആമിന റുഷാഫിദ കെ.എ (ബിഡിഎസ്), ഡോ:ഫാത്തിമ ആദില (ബിഡിഎസ്) എന്നീ ഡോക്ടർമാർക്കും,നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി മെറിറ്റടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റിൽ പ്രവേശനം നേടിയ ഇഷാ ഷാജഹാൻ,ആയിഷ അഷ്റഫ് എന്നീ വിദ്യാർഥികൾക്കുമാണ് മൊഗ്രാൽ ദേശീയവേദി അനുമോദന പരിപാടി ഒരുക്കിയത്.ഇവർക്ക് ഡോ:ജമാൽ അഹമ്മദ്, ഡോ:അബ്ദുൽ സത്താർ, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ,റിട്ട: ഹെഡ്മാസ്റ്റർ എം മാഹിൻ, മുൻ പഞ്ചായത്ത് അംഗം ടിഎം ഷുഹൈബ്, മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് അഷ്‌റഫ്‌ പെർവാഡ് എന്നിവർ ദേശീയവേദിയുടെ ഉപഹാരം  സമർപ്പിച്ചു.
തുടർന്ന് യുവ ഡോക്ടർമാർ സ്വീകരണത്തിന് നന്ദി അറിയിച്ചു സംസാരിച്ചു.
ജനറൽ സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,സെഡ്.എ മൊഗ്രാൽ,അധ്യാപകരായ ശിഹാബ്,അബ്ദുൽ ഖാദർ,മുൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എൻ മുഹമ്മദലി,കെ.എ അബ്ദുൽ റഹ്മാൻ,എ.കെ ഇബ്രാഹിം കാലു ഭായ്,എ.എം സിദ്ധീഖ് റഹ്മാൻ,ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്കോ,എംജി അബ്ദുൽറഹ്മാൻ,ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ് എന്നിവർ ആശംസകൾ നേർന്നു.

കാദർ മൊഗ്രാൽ,എം എ അബൂബക്കർ സിദ്ദീഖ്, റിയാസ് കരീം,എച്ച് എം കരീം,ശരീഫ് ദീനാർ,എം എസ് മുഹമ്മദ് കുഞ്ഞി, വിജയകുമാർ,ടി കെ ജാഫർ,അബ്ദുള്ളക്കുഞ്ഞി നട്പ്പളം,കെ മുഹമ്മദ് കുഞ്ഞി നാങ്കി,ടിഎ ജലാൽ,
ബികെ അൻവർ കൊപ്പളം,മുർഷിദ് കെ വി,വിശ്വനാഥൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

No comments