മീലാദ് നഗർ ഫുട്ബോൾ:എഫ് സി ദേളിക്ക് കിരീടം
മൊഗ്രാൽ.ഷൈനിങ് ഷൂട്ടേഴ്സ് മീലാദ് നഗർ മീലാദ് നഗറിൽ സംഘടിപ്പിച്ച അണ്ടർ-16 ഫൈവ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സോക്കർ നടുപ്പളത്തെ പരാജയപ്പെടുത്തി എഫ്സി ദേളി ചാമ്പ്യന്മാരായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായും,മികച്ച ഗോൾകീപ്പറായും എഫ്സി ദേളിയിലെ ഇഖ്‌ലാസും, നജാതും തെരഞ്ഞെടുക്കപ്പെട്ടത് എഫ്സി ദേളിയുടെ വിജയത്തിന് മാറ്റുകൂട്ടി. ഷഹബാസ്,അബൂ,സിദാൻ, മുഹമ്മദ്,സിനാൻ എന്നിവരാണ് ദേളിക്ക് വേണ്ടി ബൂട്ടണിഞ്ഞ മറ്റ് താരങ്ങൾ.മൂന്ന് ദിവസങ്ങളിലായി 24 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റ് മീലാദിനഗറിനെ 3ദിവസം ഉത്സവമാക്കി മാറ്റി.
ബിഎം ഫാരിസ് മൊഗ്രാൽ കളി നിയന്ത്രിച്ചു. ടൂർണമെന്റ് സംഘാടകരായ റുഷി, ഫായിസ്,നദീം എന്നിവർ നേതൃത്വം നൽകി.സമാപന ചടങ്ങിൽ വിജയികൾക്ക് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ട്രോഫി സമ്മാനിച്ചു.റണ്ണേർ സിന് മൊഗ്രാൽ സ്പോർട്സ് ക്ലബ് മുൻ ക്യാപ്റ്റൻ എംപി അബ്ദുൽ ഖാദർ ട്രോഫി സമ്മാനിച്ചു. മികച്ച കളിക്കാരനും,ഗോൾ കീപ്പർക്കുമുള്ള ട്രോഫികൾ എഎം സിദ്ധീഖ് റഹ്മാൻ,ബി എ മുഹമ്മദ് കുഞ്ഞി എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൽ എസ് കെ ഇബ്രാഹിം,റിയാസ് കരീം,എംഎസ് മുഹമ്മദ് കുഞ്ഞി,ടിഎം ഇബ്രാഹിം,ടിഎ ജലാൽ,ശാഫി മീലാദ് നഗർ, ഇബ്രാഹിം-ഉപ്പഞ്ഞി,ശരീഫ് ദീനാർ,എച്ച് എം കരീം എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.എംഎ മൂസ സ്വാഗതം പറഞ്ഞു.
Post a Comment