സ്കൂൾ തുറക്കാറായി: സ്കൂൾ റോഡ് തകർന്നുകിടക്കുന്നതും,സൗന്ദര്യവൽക്കരണ പദ്ധതി നീളുന്നതും വിദ്യാർത്ഥികൾക്ക് ദുരിതമാവും.
ജില്ലാ പഞ്ചായത്ത് സ്കൂൾ റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി 10 ലക്ഷം രൂപയുടെ പദ്ധതി പ്രകാരം കഴിഞ്ഞ വർഷം ചുറ്റുമതിലും, കൈവരികളും, നടപ്പാതയും സ്ഥാപിച്ചിരുന്നു. എന്നാൽ ഇടതു വശമുള്ള സ്ഥലം കാടുമുടി ചളി വെള്ളം കെട്ടിക്കിടക്കുന്നത് വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇവിടെ നിന്ന് യൂനാനി ഡിസ്പെൻസറി വരെ ഇന്റർലോക്ക് പാകി സ്കൂൾ റോഡിൽ സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിന് മൊഗ്രാൽ പിടിഎ കമ്മിറ്റിയും,മൊഗ്രാൽ ദേശീയവേദിയും കഴിഞ്ഞവർഷം തന്നെ നിവേദനം നൽകിയിരുന്നതാണ്. ഇതിന് ഇതുവരെ ഫണ്ട് അനുവദിച്ചിട്ടുമില്ല. കുമ്പള ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കുമെന്ന് വാർഡ് മെമ്പറും, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ അറിയിച്ചിരുന്നു. ഇതിനും തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
പിഡബ്ല്യുഡിയുടെ നിയന്ത്രണത്തിലുള്ള റോഡായിട്ട് പോലും ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളിലെത്തുന്ന സ്കൂൾ റോഡ് തകർന്നുകിടക്കുമ്പോൾ ഇതിന് ഫണ്ട് അനുവദിക്കാത്ത അധികൃതരുടെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Post a Comment