JHL

JHL

ശ്വാസകോശ രോഗികൾക്ക് ആശ്വാസമായി കുമ്പള പഞ്ചായത്തിന്റെ ഓക്സിജൻ കോൺസൻട്രേറ്റർ പദ്ധതി

കുമ്പള: ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന നിർധനരായ രോഗികൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ വീടുകളിൽ ഓക്സിജൻ എത്തിക്കുന്നതിനായി "ഓക്സിജൻ കോൺസൻട്രേറ്റർ" പദ്ധതിയുമായി കുമ്പള ഗ്രാമപഞ്ചായത്ത്. 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നൂതന ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നത്.
ആരിക്കാടി എഫ്.എച്ച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറിക്കൊണ്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറായൂസഫ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മെഡിക്കൽ ഓഫീസർ ഡോ. സന്ധ്യ സ്വാഗതം പറഞ്ഞു.
ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, മെമ്പർമാരായ അൻവർ ഹുസൈൻ, ശോഭ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിന്റെ ഈ പുതിയ പദ്ധതി നിരവധി രോഗികൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments