JHL

JHL

എസ്പിസി സംസ്ഥാന സഹവാസ ക്യാംപ്: ജില്ലയിലെ കെഡറ്റുകൾക്ക് വിജയകിരീടം

കാസർകോട് ∙ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് സംസ്ഥാന സഹവാസ ക്യാംപിൽ കാസർകോട് ജില്ലയിലെ എസ്പിസി കെഡറ്റുകൾ വിജയ കിരീടം ചൂടി. തിരുവനന്തപുരത്ത് 7 ദിവസങ്ങളിലായി നടന്ന 20 പൊലീസ് ജില്ലകളിൽ നിന്നുള്ള ആയിരത്തോളം കെഡറ്റുകൾ പങ്കെടുത്ത ക്യാംപിലെ വിവിധ വിഭാഗങ്ങളിലെ പ്രകടനത്തിനാണ് ജില്ല വിജയകിരീടം ചൂടിയത്. പാസിങ് ഔട്ട് പരേഡിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് ജില്ലയിലെ പ്ലറ്റൂൺ കമാൻഡർ പി.വി.ആർദ്ര ട്രോഫി ഏറ്റുവാങ്ങി. പതാക വാഹകയായി വാണി കൃഷ്ണയും പരേഡിൽ ശ്രദ്ധ നേടി.

ജില്ലാ പൊലീസ് മേധാവി വി.വി.വിജയ ഭാരത് റെഡ്ഡി നിർദേശത്തെ തുടർന്നു എസ്പിസി പദ്ധതി ജില്ലാ മോഡൽ ഓഫിസസായ അഡീഷനൽ പൊലീസ് സൂപ്രണ്ട് പി.ബാലകൃഷ്ണൻ നായരുടെയും മികച്ച പിന്തുണയിലും പരിശീലനത്തിലൂടെയുമാണ് ടീം കാസർകോട് നേട്ടം കൈവരിച്ചത്.ജില്ലാ അസിസ്റ്റന്റ് മോഡൽ ഓഫിസർ സബ് ഇൻസ്പെക്ടർ ടി.തമ്പാൻ, സോഷ്യൽ പൊലീസിങ് കോഓർഡിനേറ്റർ എസ്ഐ രാമകൃഷ്ണൻ ചാലിങ്കാൽ, പ്രൊജക്ട് അസിസ്റ്റന്റ് പി.ശ്യാംകൃഷ്ണൻ, ഡിഐമാരായ പ്രദീപൻ കോതോളി, രാജേഷ് കുഞ്ഞിവീട്ടിൽ, എ.ജയശ്രീ, പി.ധന്യ, അധ്യാപകരായ അശോകൻ, ടി.ടി.വി.സിന്ധു, സ്മിത, ബിന്ദു എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.വിജയികളെ എഡിജിപി പി.വിജയൻ, എസ്പിസി സംസ്ഥാന നോഡൽ ഓഫിസർ ഡിഐജി അജിതാബീഗം, കാസർകോട് ജില്ലാ പൊലീസ് മുൻ മേധാവി പി. ബിജോയ് എന്നിവരെ കെഡറ്റുകളെ അഭിനന്ദിച്ചു.ജില്ലയിലെ ഡ്രിൽ ഇൻസ്ട്രക്ടർമാർ കമ്യൂണിറ്റി പൊലീസ് ഓഫിസർമാർ, എസ്പിസി,പിടിഎ എന്നിവരുടെ മികച്ച കൂട്ടായ്മയും പിന്തുണയുമാണ് നേട്ടത്തിനിടയാക്കിയത്. 27 പെൺകുട്ടികളും 16 ആൺകുട്ടികളുമാണ് ജില്ലയിലെ 43 വിദ്യാലയങ്ങളിൽ നിന്നായി ക്യാംപിൽ പങ്കെടുത്തത്.



No comments