മൊഗ്രാലിൽ ദേശിയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ ക്യാബിനിൽ കുടുങ്ങി ; ഫയർ ഫോഴ്സും പോലീസും ചേർന്ന് രണ്ടു മണിക്കൂറിന് ശേഷം പുറത്തെടുത്തു
കുമ്പള: മൊഗ്രാലിൽ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ മറ്റൊരു ടോറസ് ലോറിയിടിച്ചു. അകത്ത് കുടുങ്ങിയ ഡ്രൈവറെ രണ്ട് മണിക്കൂറിന് ശേഷം ലോറിയുടെ മുന്‍ വശത്തെ ഒരു ഭാഗം പൊളിച്ച് മാറ്റിയതിന് ശേഷം പുറത്തെടുത്തു. വ്യാഴാഴ്ച രാവിലെ മൊഗ്രാൽ കൊപ്ര ബസാറിലാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായി തകരുകയും ഡ്രൈവര്‍ അകത്ത് കുടുങ്ങുകയുമായിരുന്നു.
ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ് സ് സംഘവും കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ പണിപ്പെട്ട് ലോറിയുടെ മുന്‍ വശം പൊളിച്ചുമാറ്റിയതിന് ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Post a Comment