JHL

JHL

കേരള ഗവണ്മെന്റിന്റെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ ആയി നിയമിതനായ ടി കെ അൻവറിന് ക്ലാസ്സ്‌ മേറ്റ്സ് ഗ്രൂപ്പ്‌ യാത്രയയപ്പ് നൽകി


മൊഗ്രാൽ : കേരള ഗവണ്മെന്റിന്റെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ ആയി നിയമിതനായ  ടി.കെ അൻവർ മൊഗ്രാലിന് ക്ലാസ്സ്‌മേറ്റ്സ് ഗ്രൂപ്പ്‌ (ത്രില്ലടിച്ച93') യാത്രയയപ്പ് നൽകി.
മെയ്‌ 27 നാണ് അൻവർ ഹജ്ജാജികളുടെ കൂടെ കണ്ണൂരിൽ നിന്ന് മക്കയിലേക്ക് യാത്ര തിരിക്കുന്നത്.
വളരെ പുണ്യമുള്ള കർമ്മമായ ഹജ്ജിന്റെ  ഖാദിമാവാൻ
മഹത്തായ അനുഗ്രഹം ലഭിച്ച അൻവറിനെ യോഗം അനുമോദിച്ചു.

യാത്രയയപ്പ് സംഗമത്തിൽ
യു എം മുഹമ്മദ്‌ അലി ശിഹാബ്  അധ്യക്ഷത വഹിച്ചു. അബ്ദുള്ള സുലൈമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുനീർ കാവേരി സ്വാഗതം ആശംസിച്ചു.
സൈനുദ്ദീൻ റോയൽ
ഉപഹാരം സമ്മാനിച്ചു.
ടി.കെ അൻവർ മറുപടി പ്രസംഗം നടത്തി.

ഫൈസ് ടി.എം, അത്തീഖ് റഹ്മാൻ, അബ്ദുല്ല കോകോ, അബ്ദുല്ല ഗ്രീൻപീസ്, ഷെരീഫ്, റഹീം സാറമാർട്ട്, മജീദ്, ലതീഫ് എൻ.എം, എന്നിവർ സംബന്ധിച്ചു.

No comments