JHL

JHL

ആവിശ്യത്തിന് അധ്യാപകരില്ല; വിദ്യഭ്യാസ മേഖലയെ ഈ ജിയൻ തൊഴുത്താക്കി ഇടത് സർക്കാർ: എം.എസ്.എഫ്

കാസർകോട് (www.truenewsmalayalam.com): കോവിഡ് മഹാമാരി കാരണം നിർത്തലാക്കിയ സകൂൾ പഠനം ലോക്ഡൗൺ ശേഷം വീണ്ടും 10,12 ക്ലാസ്സുകൾക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നു. എന്നാൽ പാഠവിഷയവുമായി ബന്ധപ്പെട്ട താൽക്കാലിക ഒഴിവുകളടക്കം ഏകദേശം 365 ഓളം അധ്യാപക ഒഴിവുകളാണ് ജില്ലയിലുള്ളത്. പാഠപുസ്തകവും ആവിശ്യത്തിന് അധ്യാപകരുമില്ലാതെ നാലു ചുവരുകൾക്കുള്ളിൽ വിദ്യാർതികളെ തളച്ചിട്ട ഇടതുപക്ഷ സർക്കാർ വിദ്യഭ്യാസ മേഖലയെ ഈ ജിയൻ തൊഴുത്താക്കി മാറ്റിയിരിക്കുന്നു.


ഇത് വരേയും കൃത്യമായ രിതിയിൽ ഓൺലൈൻ പഠനം വിദ്യാർത്ഥികൾക്ക് നൽകാൻ സർക്കാരിനായിട്ടില്ല. ഫെബ്രുവരി മുതൽ ഓൺലൈൻ ക്ലാസ്സുകൾ കൂടി അവസാനിക്കുന്നതായാണ് വിവരം. വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടുകയാണ് സർക്കാർ ചെയ്യുന്നത്. 


ഇതേ സ്ഥിതിയിൽ പരീക്ഷയിലേക്ക് അടുക്കുമ്പോൾ വിദ്യാർത്ഥികളും പി.ടി.എ കമ്മിറ്റികളും പ്രയാസത്തിലായിരിക്കുകയാണ്.
ഇടത് സർക്കാർ വിദ്യാർത്ഥികളുടെ ഭാവി വെച്ച് കൊണ്ടാണ് രാഷട്രീയം കളിക്കുന്നത് . ഇനിയും ക്ലാസ്സുകൾ ഈ രീതിയിൽ തുടരുന്നത് അപകടകരമാണ്. ഉടൻ തന്നെ ഒഴിവുകളിൽ   താൽക്കാലിക അധ്യാപകരെ നിയമിക്കാനെങ്കിലും സർക്കാർ തയ്യാറാവണം. കുട്ടികളുടെ പഠനം അവതാളത്തിലാക്കിയ സർക്കാർ എത്രയും പെട്ടെന്ന് വ്യക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം കോടുക്കേണ്ടി വരുമെന്ന് ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ പ്രസ്താവനയിൽ അറിയിച്ചു

No comments