JHL

JHL

യുവതി വീടിനകത്തു തീ കൊളുത്തി മരിച്ചു

മംഗളുരു(www.truenewsmalayalam.com 05-01-2021): നെല്യാടി സ്വദേശിയും നെല്യാഡി നവീൻ ഇന്റർലോക്ക് ഉടമയും ആയ വി.ജെ ജോസഫിന്റെ മകൾ നവ്യ ജോസഫ് (21) ആണ് മരിച്ചത്. 

കഴിഞ്ഞ  വർഷമാണ്  മംഗളൂരു സെന്റ് അലോഷ്യസ് കോളേജിൽ  നിന്ന് ബിബിഎ ബിരുദം പൂർത്തിയാക്കിയത്.   ഞായറാഴ്ച രാത്രി പത്തര മണിയോടെ   ഉറങ്ങാൻ മുറിയിലേക്ക് പോയ നവ്യ  തിങ്കളാഴ്ച രാവിലെ എട്ടുമണിവരെ മുറിയിലേക്കുള്ള വാതിൽ അടച്ചിട്ടതായി വീട്ടുകാർ കണ്ടെത്തി. ഇത് കണ്ടു ഭയന്ന അമ്മ മൊബൈൽ  ഫോണ് വിളിക്കാന് ശ്രമിച്ചെങ്കിലും എടുത്തില്ല. തുടർന്ന് നവ്യയുടെ പിതാവ് വി.ജെ ജോസഫ് വാതിൽ  പൊളിച്ച് അകത്തുകയറി നോക്കിയപ്പോൾ  തീ കൊളുത്തി മരിച്ചതായി കണ്ടെത്തി. 

നവ്യ സ്വന്തം ശരീരത്തില് മണ്ണെണ്ണ ഒഴിച്ചശേഷം സ്വയം തീകൊളുത്തി യെന്നാണ് കരുതുന്നത്. 

അപകടം നടന്ന സ്ഥലം സന്ദർശിച്ച ഉപ്പിനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments