JHL

JHL

ബദിയടുക്കയിൽ കാണാതായ മധ്യവയസ്‌ക്കന്റെ ജഡം കിണറ്റില്‍ കണ്ടെത്തി

ബദിയടുക്ക(www.truenewsmalayalam.com): കാണാതായ മധ്യവയസ്‌ക്കന്റെ ജഡം വീട്ടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തി. നാരമ്പാടി എ പി സര്‍ക്കിളിലെ കൃഷ്‌ണ മണിയാണി (52)യുടെ ജഡമാണ്‌ ഇന്നലെ ഉച്ചയ്‌ക്കു കിണറ്റില്‍ കാണപ്പെട്ടത്‌.

 ശനിയാഴ്‌ച വൈകിട്ടാണ്‌ ഇയാളെ കാണാതായത്.  ഇതു സംബന്ധിച്ചു ബന്ധുക്കള്‍ ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടിരുന്നു.കൃഷ്‌ണ മണിയാണി അവിവാഹിതനാണ്‌. അടുത്ത കാലത്തായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നെന്നു പറയുന്നു. സഹോദരങ്ങള്‍: പത്മനാഭ, ബാബു, ബാലകൃഷ്‌ണ.

No comments