JHL

JHL

വാർപ്പ് കമ്പി വില കുതിക്കുന്നു ; നിര്‍മ്മാണമേഖല പ്രതിസന്ധിയില്‍-സി.ഡബ്ല്യു.എസ്.എ

കാസര്‍കോട് (www.truenewsmalayalam.com) : കെട്ടിട നിര്‍മ്മാണമേഖലയിലെ അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം കാരണം നിര്‍മ്മാണമേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസര്‍ അസോസായിയേഷന്‍ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 അടുത്തിടെ ഉണ്ടായ സിമന്റ് വില വര്‍ധനവിന് ശേഷം നിര്‍മ്മാണമേഖല പിന്നോട്ട് പോയ സമയത്താണ് ഇപ്പോള്‍ കമ്പിയുടെ വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്. കമ്പിക്ക് നിലവിലുള്ള വിലയേക്കാള്‍ 12 രൂപ മുതല്‍ 22 വരെ വര്‍ദ്ധിച്ചു. 

കോവിഡ് മൂലം നിര്‍മാണ മേഖല പ്രതിസന്ധിയിലായപ്പോഴാണ് വില വര്‍ധന. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വില വര്‍ധന പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇല്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് പി. ശിവാനന്ദന്‍, സെക്രട്ടറി പി.ആര്‍. ശശി, പി. സുനില്‍, ആര്‍. രാജ, ഹരീഷന്‍ സംബന്ധിച്ചു.

No comments