JHL

JHL

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം (www.truenewsmalayalam.com): പോലീസിനെ കണ്ട് നിർത്താതെ പോയ  ബൈക്ക് പിന്തുടർന്ന് പിടികൂടിയ യുവാവിൽ നിന്ന് മയക്കുമരുന്ന് പിടികൂടി.എം ഡി എം എ മയക്കുമരുണ് പിടികൂടിയത്.  

കുഞ്ചത്തൂര്‍ ബച്ചലിഗെയിലെ ബി അബ്‌ദുല്ല (29)യെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പ്രതിയില്‍ നിന്ന്‌ ഒരു ഗ്രാം 140 മില്ലി എ ഡി എം എ മയക്കുമരുന്നാണ്‌ പിടികൂടിയത്‌. ചൊവ്വാഴ്ച രാത്രി 9.30വോടെ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്‌ ജംഗ്‌ഷനില്‍വെച്ചാണ്‌ യുവാവ്‌ പിടിയിലായത്‌. 

വാഹന പരിശോധന നടത്തുന്നതിനിടയില്‍  കൈകാണിച്ച്‌ നിർത്താതെ പോയ യുവാവിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
മഞ്ചേശ്വരം എ എസ്‌ ഐ ബാലചന്ദ്രന്റെ നേതൃത്വത്തിലാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

No comments