JHL

JHL

മൊഗ്രാൽ സ്‌കൂൾ കെട്ടിടോദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

മൊഗ്രാൽ 
(www.truenewsmalayalam.com 06 JANUARY 2021): മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി അന്താരാഷ്ട്രതലത്തിലേക്കുയർത്തപ്പെടുന്ന ജി. വി. എച്ച്. എസ്. എസ്. മൊഗ്രാലിന്റെ അഡ്മിൻ ബ്ലോക്ക്, അക്കാദമിക ബ്ലോക്ക് കെട്ടിട സമുച്ഛയങ്ങൾ ഉദ്ഘാടനത്തിന് തയ്യാറായി. സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് ഈ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാടിന്റെ കൂടി ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂൾ അധികൃതരും നാട്ടുകാരും. 

ഇതിനായി ചൊവ്വാഴ്ച്ച സ്‌കൂളിൽ വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികൾ, പി ടി എ, എസ് എം സി, വികസനസമിതി, നാട്ടുകാർ ചേർന്നുള്ള സ്വാഗതസംഘം രൂപീകരിച്ചു.

പി ടി എ പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, മെമ്പർമാരായ റിയാസ് മൊഗ്രാൽ, കൗലത്ത്, കൊഗ്ഗു, എസ് എം സി ചെയർമാൻ മുഹമ്മദ്, പ്രിൻസിപ്പാൾ ആശ, മെഡിക്കൽ ഓഫീസർ സക്കീർ ഹുസ്സൈൻ സംസാരിച്ചു. 

സംഘാടകസമിതി ചെയർമാനായി റിട്ടയേഡ് ഹെഡ്മാസ്റ്റർ മാഹിൻ മാസ്റ്ററെയും ജനറൽ കൺവീനറായി സയ്യിദ് ഹാദി തങ്ങളെയും ട്രഷറർ ആയി മനോജ്‌ എ യും  തിരഞ്ഞെടുത്തു. 

ഹെഡ്മാസ്റ്റർ മനോജ്. എ സ്വാഗതവും ഖാദർ മാഷ് നന്ദിയും പറഞ്ഞു.

No comments