JHL

JHL

മംഗളൂരു-കൊച്ചി പ്രകൃതി വാതക പൈപ്പ് ലൈന്‍ നാളെ നാടിന് സമര്‍പ്പിക്കും

(www.truenewsmalayalam.com 04-01-2021): മംഗളൂരു-കൊച്ചി പ്രകൃതി വാതക പൈപ്പ് ലൈന്‍ നാളെ നാടിന് സമര്‍പ്പിക്കും.വികസനപാതയില്‍ കേരളത്തിന്റെ പുത്തന്‍ ചുവടുവെയ്പ്പാണിത്. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് മംഗളൂരുവരെ തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്ന് പോകുന്നു. പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് വാതക വാഹക ശേഷിയുള്ളതാണ് പൈപ്പ്‌ലൈന്‍.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് ആ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കിയും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയും ഇച്ഛാശക്തിയോടെ മുന്നോട്ടു പോയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. വീട്ടാവശ്യത്തിന് പരസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗതമേഖലയ്ക്ക് സിഎന്‍ജിയും പൈപ്പ്‌ലൈനിലൂടെ ല്യമാക്കും.  പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ വ്യാവസായിക വാണിജ്യ ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം നല്‍കും.  5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളത്.

No comments