JHL

JHL

ബന്തിയോട് ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

ബന്തിയോട്(www.truenewsmalayalam.com 04-01-2021): ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവയസുകാരന്‍ മരിച്ചു. കൊക്കച്ചാല്‍ പിലന്തൂറിലെ കാസിം-ഫായിസ ദമ്പതികളുടെ മകന്‍ റിസ്‌വാനാ(2) ണ് മരിച്ചത്. ബന്തിയോട് മീപ്പിരിയില്‍ ഇന്ന് വൈകിട്ട് മൂന്നരമണിയോടെയാണ് ദാരുണമായ സംഭവം.

മാതാവ് ഫാഇസ കുട്ടിയെയും കൂട്ടി ബന്തിയോടേക്ക് പോകുമ്പോൾ പെട്ടന്ന് ഓട്ടോയുടെ ടയർ ഊരിതെറ്റിക്കുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും കുട്ടി മരിച്ചിരുന്നു. മാതാവിനും ഓടോ റിക്ഷ ഡ്രൈവർക്കും പരിക്കുണ്ട്.

No comments