JHL

JHL

മൊഗ്രാൽ സ്കൂളിൽ "ബക്കറ്റിൽ വെള്ളവും സോപ്പും" കാമ്പയിൻ തുടങ്ങി

മൊഗ്രാൽ(www.truenewsmalayalam.com 04-01-2021): മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി "ബക്കറ്റിൽ വെള്ളവും സോപ്പും വിദ്യാലയ മുറ്റത്ത് " കാമ്പയിൻ തുടങ്ങി. കോവിഡ് പ്രതിരോധത്തിനൊപ്പം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ശുചിത്വ സംസ്കാരത്തിൻ്റെ തിരിച്ചുപിടിക്കലും കാമ്പയിൻ്റെ ലക്ഷ്യമാണെന്ന് ഉദ്ഘാടന ഭാഷണത്തിൽ പി.ടി.എ.പ്രസിഡണ്ട് സയ്യദ് ഹാദി തങ്ങൾ പറഞ്ഞു.എസ്.എം.സി.ചെയർമാൻ കെ.മുഹമ്മദ്,എസ്.ആർ.ജി.കൺവീനർ പി.രാജീവ് എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് ടി.എം രാജേഷ് സ്വാഗതവും വി.മോഹനൻ നന്ദിയും പറഞ്ഞു.

No comments