JHL

JHL

ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ച ഹെൽത്ത് ഇൻസ്‌പെക്ടറെ ആംബുലൻസ് ഉണ്ടായിട്ടും കൊണ്ട് പോകാൻ കൂട്ടാക്കിയില്ലെന്ന് പരാതി

ഉപ്പള (www.truenewsmalayalam.com):  108 ആംബുലൻസ് ഉണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാത്തതിൽ മംഗൽപാടി ജനകീയ വേദി പ്രധിഷേധിച്ചു


മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്ന  തിരുവനന്തപുരം സ്വദേശിയായ റിജോയിക്കാണ്  ജോലിക്കിടയിൽ ഹൃദയാഘാതം സംഭവിച്ചത്. 

അവധി കഴിഞ്ഞ് ഇന്ന് തിരിച്ചെത്തിയതായിരുന്നു റിജോയി                         . മംഗൽപാടി താലൂക് ആശുപത്രിയിൽ 108 ആംബുലൻസ് സ്ഥലത്തുണ്ടായിരുന്നിട്ടും കുഴഞ്ഞ് വീണ  ഇൻസ്പെക്ടറെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ല എന്നാണ് പരാതി. അര മണിക്കൂറിന് ശേഷം സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് എത്തിയാണ് മൻഗലാപുരത്ത് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
    

സർക്കാരിന്റെ 108 ആംബുലൻസ് ഉണ്ടായിട്ടും ആരോഗ്യ പ്രവർത്തകനായ ഹെൽത് ഇൻസ്പെക്ടറെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാത്തതിൽ വൻ പ്രധിഷേധമുയരുന്നുണ്ട്. ഈ വിഷയം അന്വേഷിച്ച്  ബന്ധപ്പെട്ടവരിൽ നിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ  നടപടിയെടുക്കണമെന്ന് മംഗൽപാടി ജനകീയ വേദി  ആവശ്യപ്പെട്ടു

No comments