JHL

JHL

കാസർകോട് ആർടിഒ ഓഫീസിൽ നിന്ന് 1.97 ലക്ഷം രൂപ പിടിച്ചെടുത്തു

കാസർക്കോട് (www.truenewsmalayalam.com02 january 2021): കാസർഗോഡ് ആർടിഒ ഓഫീസിൽ വിജിലൻസ് പരിശോധന. വൻ ക്രമക്കേട്.
വിജിലൻസ് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ്റെയും ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ്റെയും നേതൃത്വത്തിൽ പരിശോധന.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആർസി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആർടിഒ ഓഫീസുമായി ബന്ധപ്പെടുന്ന വ്യക്തികളിൽനിന്നും ഡ്രൈവിംഗ് സ്കൂൾ ഏജൻ്റ് മുഖേന കൈക്കൂലി വാങ്ങുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇന്നലെ വൈകുന്നരം 4 മണിക്ക് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
വളരെ തന്ത്രപരമായി നടത്തിയ പരിശോധനയിൽ ഏജൻ്റിൽ നിന്നും ഒരു ലക്ഷത്തി തൊണ്ണൂറ്റി എഴായിരത്തി എഴുനൂറ്റി എഴുപത് രൂപയും രേഖകളും പിടിച്ചെടുത്തു. ഓഫീസിൽ നിന്നും നിരവധി ലൈസൻസുകൾ തപാൽ മുഖേന അയക്കാതെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. കൂടുതൽ പരിശോധന നടത്താനും കർശന നടപടിക്കും ഒരുങ്ങുകയാണ് വിജിലൻസ്.
പരിശോധനയിൽ കാസറഗോഡ് കലക്ടറേറ്റിലെ ഹൊസ്സൂർ ശിരസ്തർ മുരളീധരൻ കെ, എസ് ഐ മാരായ ശശിധരൻ പിള്ള, രേമേശൻ കെ, എ. എസ്.ഐ മാരായ സുഭാഷ് ചന്ദ്രൻ, മധുസൂധനൻ, സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സുരേശൻ, രഞ്ജിത്ത് കുമാർ, രാജീവൻ,ജയൻ, കൃഷ്ണൻ, പ്രിയ കെ നായർ, ഷീബ എന്നിവർ പങ്കെടുത്തു.

No comments