JHL

JHL

മം​ഗ​ളൂ​രു മു​ണ്ട ബീ​ച്ചി​ൽ എ​ട്ടം​ഗ​സം​ഘം ഒ​ഴു​ക്കി​ൽെ​പ​ട്ടു; ഒ​രാ​ൾ മ​രി​ച്ചു, ഒ​രാ​ളെ കാ​ണാ​താ​യി

ബം​ഗ​ളൂ​രു(www.truenewsmalayalam.com 09 JANUARY 2021): മം​ഗ​ളൂ​രു മു​ണ്ട ബീ​ച്ചി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ട എ​ട്ടം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ൾ മ​രി​ച്ചു. ആ​റു​പേ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ മ​റ്റൊ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ഹാ​ല​ങ്ങാ​ടി തേ​ക്കൂ​ർ സ്വ​ദേ​ശി സു​ന്ദ​ർ (45) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ബ​ന്ധു ദാ​മോ​ദ​ർ (55) എ​ന്ന​യാ​ളെ​യാ​ണ് കാ​ണാ​താ​യ​ത്.  

നാ​ല് പു​രു​ഷ​ന്മാ​രും നാ​ല് സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഞാ​യ​റാ​ഴ്ച ബീ​ച്ചി​ലെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സം​ഘം അ​ത് അ​വ​ഗ​ണി​ച്ചു. ക​ട​ലി​ൽ ക​ളി​ക്ക​വെ എ​ല്ലാ​വ​രും ഒ​ഴു​ക്കി​ൽ​പെ​ട്ടു. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ കു​തി​ച്ചെ​ത്തി ആ​റു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു.  

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല​രും ആ​ശു​പ​ത്രി​യി​ലാ​ണ്. സൂ​റ​ത്ത്ക​ൽ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

No comments