JHL

JHL

ഒന്നര വയസ്സുകാരൻ അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ച് മരിച്ചു

ഉദുമ (www.truenewsmalayalam.com): ഒന്നര വയസ്സുകാരൻ  മണ്ണെണ്ണ കുടിച്ച് മരിച്ചു. ഉദുമ എരോലിലെ ദാസൻ്റെയും രേണുകയുടെയും മകനായ ഹൃത്തിക്ക്  ആണ് മരിച്ചത്. വീട്ടിൽ പെയിൻറിംഗ്  ആവശ്യത്തിന് വാങ്ങിച്ച് വെച്ച മണ്ണെണ്ണയാണ് കുഞ്ഞ് എടുത്ത് കുടിച്ചത്. ഞായറാഴ്ചയാണ് സംഭവം.

ദേഹാസ്വാസ്ഥ്യം ഉണ്ടായ കുഞ്ഞ് കരയുന്നത് കേട്ട് ഓടിയെത്തിയ മാതാവ് തൊട്ടടുത്ത തുറന്ന് വെച്ച മണ്ണെണ്ണ കുപ്പിയാണ് കണ്ടത്. ഉടൻ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ട് പോയി. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 


No comments