JHL

JHL

"വെളുക്കാൻ തേച്ചത് പാണ്ടായി'':കുമ്പള ടൗണിലെ മലിനജലം റോഡിലൂടെ ഒഴുകി തുടങ്ങി, കാൽനട യാത്രക്കാർക്ക് ചളിയഭിഷേകം.


 കുമ്പള. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കിടയിൽ ഓവുചാലുകൾ മണ്ണിട്ട് മൂടിയതോടെ കുമ്പള ടൗണിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി  മലിനജലം റോഡിലേക്കൊഴുകുകയാണ്. പ്രശ്ന പരിഹാരത്തിന് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതി ദേശീയപാത നിർമാണ കമ്പനി അധികൃതരുമായി കഴിഞ ആഴ്ച നടത്തിയ ചർച്ചയിൽ മലിനജലത്തിൽ മണ്ണിട്ട് മൂടിയത് "വെളുക്കാൻ തേച്ചത് പാണ്ടായി'' എന്ന അവസ്ഥയിലായി.ഇപ്പോൾ കക്കൂസ് മാലിന്യം അടങ്ങിയ മലിനജലം റോഡിലേക്കൊഴുകി തുടങ്ങി.കാൽനടയാത്രക്കാർക്കാക്കട്ടെ ചളിയഭിഷേകവും.



 കുമ്പള ടൗണിലെയും, സമീപത്തുള്ള ഹോട്ടലുകളിലെയും മറ്റും മലിനജലം ടൗണിലേക്ക് ഒ ഴുക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനവും നടപ്പിലാക്കാനായിട്ടില്ല.നടപടി ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതിൽ ഒതുങ്ങി.


 ഗുരുതരമായ വിഷയം ഗൗരവത്തിലെടുക്കാതെ കുമ്പള ഗ്രാമ പഞ്ചായത്തും, ആരോഗ്യ വകുപ്പും, ദേശീയപാത നിർമ്മാണ കമ്പനി അധികൃതരുടെ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


മലിനജലത്തിൽ മണ്ണിട്ട് മൂടുന്നതിന് പകരം നേരത്തെ ഉണ്ടായിരുന്ന മലിനജലം ഒഴുകിപ്പോയിരുന്ന സംവിധാനം താൽക്കാലികമായി പുനസ്ഥാപിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.

No comments