കാസർകോട് കുറ്റിക്കോല്‍ പുളുവിഞ്ചിയില്‍ കോൺഗ്രസ് നേതാവിന് വെട്ടേറ്റു
കുറ്റിക്കോല്‍ : കുറ്റിക്കോല്‍ പുളുവിഞ്ചിയില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വേണുവിന് നേരെ സിപിഎം അക്രമമെന്ന് പരാതി. കൈക്ക് വെട്ടേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥലത്തെ ഒരു വീടിന്റെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട സല്‍കാരത്തിനിടയില്‍ മൂന്ന് അംഗ സംഘം വൈദ്യുതി വിച്ഛേദിച്ച ശേഷം വേണുവിനെ കൊലപ്പെടുത്താന്‍ കത്തികൊണ്ട് തലയ്ക് കുത്തുന്നതിടയില്‍ കൈകൊണ്ട് തടുത്തപ്പോഴാണ് കൈക്ക് ആഴത്തില്‍ മുറിവ് പറ്റിയത്.ഉടന്‍ തന്നെ ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബേഡകം പോലീസ് അന്വേഷിക്കുന്നു
Post a Comment