കഞ്ചാവുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേർ എക്സൈസ് പിടിയിൽ
കുമ്പള : കഞ്ചാവുമായി കാറിൽ സഞ്ചരിക്കവേ രണ്ടുപേർ എക്സൈസ് പിടിയിലായി. കർണാടക തുംകൂർ സ്വദേശികളായ മനോഹർ (32), ഇർഫാൻ പാഷ (33) എന്നിവരെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 35 ഗ്രാം കഞ്ചാവ് ഇവരിൽനിന്നും കണ്ടെടുത്തു. സീതാംഗോളി ഭാസ്കരനഗറിൽവെച്ച് വാഹനപരിശോധനയ്ക്കിടയിലാണ് സംഘം കുടുങ്ങിയത്.
Post a Comment