മംഗളൂരുവില്‍ വീട്ടമ്മയെയും നാലുവയസ്സുകാരിയായ മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: മംഗളൂരുവില്‍ വീട്ടമ്മയെയും നാലുവയസ്സുകാരിയായ മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാര്‍കെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടിയല്‍ബെയില്‍ ആറാം ക്രോസിലെ വിജയ (33), മകളായ ഷോബിക (4) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ മംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. വിജയ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. 12 വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. ബന്ധുക്കള്‍ എത്തിയപ്പോള്‍ വിജയയെയും മകളെയും വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജെപ്പിനമൊഗരു സ്വദേശിയായ കേശവ, ബാബു, മമത എന്നിവരാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്ന് കുറിപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തത്.
Post a Comment