JHL

JHL

ഫീസ് നൽകാത്തതിന് ഓൺലൈൻ ക്ലാസ് നിഷേധിച്ച ചിന്മയ സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തം

കാ​സ​ര്‍​ഗോ​ഡ്(www.truenewsmalayalam.com 07 JANUARY 2021): അ​മി​ത ഫീ​സ് ന​ല്‍​കാ​ത്ത​തി​ന് 300 വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സ് നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. കാ​സ​ര്‍​ഗോ​ഡ് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്നാ​ണ് 300ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സ​മ​യ​ത്ത് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധി​കാ​രി​ക​ള്‍ ഫീ​സി​ന്‍റെ പേ​രി​ല്‍ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. ഓ​ണ്‍​ലൈ​നി​ലൂ​ടെ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ട്യൂ​ഷ​ന്‍ ഫീ​സി​ന് പു​റ​മെ ലാ​ബ് ഫീ ​പോ​ലു​ള്ള മ​റ്റു പ​ല​ത​രം ഫീ​സു​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടാ​ണ് അ​ധി​കാ​രി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ചൂ​ഷ​ണം ചെ​യ്യു​ന്ന​തെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞി​ട്ടു​ള്ള ട്യൂ​ഷ​ന്‍ ഫീ​സു​ക​ളി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 25 ശ​ത​മാ​നം എ​ങ്കി​ലും ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നാ​ണ്. അ​തു​പോ​ലും വ​ക​വ​യ്ക്കാ​തെ മു​ഴു​വ​ന്‍ ഫീ​സും ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

സ്കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി പി​ന്‍​വ​ലി​ച്ച്‌ കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും സ​ഹ​ക​രി​പ്പി​ച്ച്‌ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ അ​റി​യി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ഹാ​ളി​ല്‍ ചേ​ര്‍​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ യോ​ഗം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ ആ​ര്‍. വി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തേ​സ​മ​യം ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ണി​ലെ ആ​ദ്യ ടേം ​ഫീ​സ് അ​ട​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന മാ​ത്ര​മേ മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ള്ളു​വെ​ന്നും മ​റ്റ് എ​ല്ലാ ത​ര​ത്തി​ലു​ള്ള ഫീ​സി​ള​വും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ചി​ന്‍​മ​യ സ്ക്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ പ​റ​ഞ്ഞു.

ഫീ​സി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.




No comments